വയനാട് : സംസ്ഥാനത്ത് ഇന്ന് ഏഴു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏറ്റവും ആശങ്ക പുലർത്തുന്നത് വയനാട്ടിൽ നിന്നും വരുന്ന വിവരങ്ങളാണ്. .വയനാട്ടിൽ ഇന്ന് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിചിരിക്കുന്നത് . കുഞ്ഞിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ മകനാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ അമ്മയുടെ ടെസ്റ്റ് ഫലം നെഗറ്റീവാണ്. വയനാട് നെന്മേനി ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം മുപ്പത്തി നാലായി
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്