മനുഷ്യർക്ക് അത്യാവശ്യമായ മൂന്ന് മേഖലകളാണ് ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ മേഖലയിലെ ചൂഷണങ്ങൾ ഒഴിവാക്കി സാധാരണ ജനങ്ങൾക്ക് മെച്ചമായ ആരോഗ്യ രക്ഷക്കുള്ള വഴി കണ്ടെത്തണമെന്നും തല ചായ്ക്കാൻ വീടുകൾ ഇലാതെ കഷ്ടപ്പെടുന്നവർക്ക് ഭവനങ്ങൾ നിർമ്മിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി ഉള്ളവർക്ക് ഉന്നത വിദ്യാഭ്യാസം മേഖലകളിൽ എത്തിച്ചേരാൻ കഴിയാതെ പഠനത്തിൽ മികവുപുലർത്തുന്ന നിർധരയായ കുട്ടികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തണമെ ന്നും അതിനുവേണ്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരേ നാമധാരികളായ നൗഷാദ് മാരുടെ ഈ സംഗമം അപൂർവങ്ങളിൽ അപൂർവ്വം ആണെന്ന് അഭിപ്രായപ്പെട്ടു.
തനിയ്ക്ക് ഒരു പരിചയവുമില്ലാത്ത രണ്ട് അതിഥി തൊഴിലാളികൾക്ക് വേണ്ടി സ്വന്തം ജീവിതം നൽകി അദ്ദേഹം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയ മാൻഹോൾ നൗഷാദിന്റെ ഉമ്മയെ ചടങ്ങിൽ എം പി ആദരിച്ചു.
സൗഹൃദമാണ് കൂട്ടായ്മ എന്ന മഹത്തായ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് കഴിഞ്ഞ ഏഴ് വർഷത്തോളമായി സംസ്ഥാന മോട്ടുക്കും ജിസിസി അറബ് രാഷ്ട്രങ്ങളിലെ ആറ് പ്രവിശ്യകളിലും പ്രവർത്തിച്ചുവരുന്ന ഒരേ നാമധാരികളുടെ കൂട്ടായ്മയാണ് നൗഷാദ് അസോസിയേഷൻ, അതിൻറെ കോഴിക്കോട് ജില്ലാ കുടുംബ സംഗമവും വിവിധ മേഖലയിൽ സാമൂഹിക പ്രവർത്തനത്തിൽ ഏർപെടുന്ന നൗഷാദ് മാർക്കും വിദ്യാഭ്യാസംമേഖലയിൽ ഉന്നത വിജയം നേടിയ നൗഷാദ് മാരുടെ മക്കൾക്കുള്ള ആദരവും നൽകുന്ന പരിപാടി കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ മർഹൂം മാൻഹോൾ നൗഷാദ് നഗരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വിവിധ മേഖലയിൽ സാമൂഹിക പ്രവർത്തനത്തിൽ ഏർപെടുന്ന നൗഷാദ് മാർക്കും വിദ്യാഭ്യാസം മേഖലയിൽ ഉന്നത വിജയം നേടിയ നൗഷാദ് മാരുടെ മക്കൾക്കുള്ള സ്നേഹോപഹാരവും ബഹു.അഹമ്മദ് കോവിൽ എംഎൽഎ വിതരണം ചെയ്തു. അസോസിയേഷൻ ഐഡി കാർഡുകൾ ബേപ്പൂർ എസ് ഐ ടീ ടീ നൗഷാദ് വിതരണം ചെയ്തു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി നൗഷാദ് മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡണ്ട് നൗഷാദ് പൂനൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി നൗഷാദ് കുറ്റിക്കാട്ടൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു,
അസോസിയേഷൻ ഫൗണ്ടർ നൗഷാദ് ആലവി, സംസ്ഥാന ഉപദേശക സമിതി അംഗം, നൗഷാദ് തെക്കയിൽ, സംസ്ഥാന ട്രഷറർ നൗഷാദ് മാന്നാർ , നൗഷാദ് അത്തോളി, നൗഷാദ് കൊടുവള്ളി എന്നിവരും വിവിധ ജില്ല നേതാക്കളും പങ്കെടുത്ത് സംസാരിച്ചു നൗഷാദ് മുല്ല വീട്ടിൽ, നൗഷാദ് ബാലുശ്ശേരി , നൗഷാദ് ബേപ്പൂർ, നൗഷാദ് കല്ലായി എന്നിവർ നേതൃത്വം നൽകി.*
ജില്ലാ ട്രഷറർ നൗഷാദ് നരിക്കുനി സ്വാഗതവും സെക്രട്ടറി നൗഷാദ് ഷാൻ നന്ദിയും പറഞ്ഞു

