Trending

കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം നവീകരണ പ്രവർത്തി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ഉദ്ഘാടനത്തിനൊരുങ്ങി കുന്ദമംഗലത്തെ നവീകരണപ്രവർത്തി നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഓൺ ഫണ്ടിൽ നിന്നും, പ്ലാൻ ഫണ്ടിൽ നിന്നും ലഭിച്ച 80 ലക്ഷം രൂപ ചിലവഴിച്ചാണ് ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവർത്തനം നടക്കുന്നത്. 300 ഓളം ആളുകൾക്ക് ഒരേ സമയം ഇരുന്ന് കൊണ്ട് പരിപാടി കാണാൻ പാകത്തിലുള്ള രീതിയിലാണ് ഓഡിറ്റോറിയത്തിന്റെ നിർമാണം. വേനൽ കാലത്ത് ചൂടും , മഴ കാലത്ത് മഴയുടെ ശബ്ദവും വരാത്ത രീതിയിലുള്ള റൂഫിങ് സിസ്റ്റവും ഈ ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണ്. 4 മാസത്തോളമായി കോൺട്രാക്ടറുടെ കീഴിൽ പണി നടക്കുന്ന ഓഡിറ്റോറിയം ഒന്നര മാസം കൊണ്ട് പണി തീർത്ത് ജനങ്ങൾക്ക് കൈമാറാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ജനശബ്ദതോട് പറഞ്ഞു.
കൂടാതെ , അതിന്റെ തൊട്ടടുത്തുള്ള 24 മണിക്കൂറും വെള്ളം ലഭിക്കുന്ന വാട്ടർ എ ടി എമുംജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്, 6 ലക്ഷം രൂപ മുടക്കി നവീകരിച്ച രാജീവ് ഘർ എയർകണ്ടീഷൻ ഓഡിറ്റോറിയത്തിൻ്റെ പണിയും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!