Trending

ആറ്റിങ്ങലില്‍ വന്‍ ലഹരി വേട്ട; വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന ഒന്നരക്കിലോ എംഡിഎംഎ പിടികൂടി; നാല് പേർ പിടിയിൽ

തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ എംഡിഎംഎ വേട്ട. ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. നാലുപേര്‍ ഡാന്‍സാഫിന്റെ പിടിയിലായിട്ടുണ്ട്. സഞ്ജു, നന്ദു എന്നിവരും മറ്റുരണ്ടുപേരുമാണ് ആണ് പിടിയിലായത്.

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലാകുന്നത്. സഞ്ജു എന്നയാളാണ് വിദേശത്തുനിന്ന് ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം. മറ്റുമൂന്നുപേര്‍ വിമാനത്താവളത്തിലെത്തിയവരായിരുന്നു.

വിമാനത്താവളം മുതല്‍ തന്നെ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. സഞ്ചരിച്ച ഇന്നോവ കാര്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

പിടിയിലായ പ്രതികള്‍ അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയിരുന്നു. സഞ്ജു ഈ മാസം ആദ്യയാഴ്ചയും നന്ദു കഴിഞ്ഞമാസവുമാണ് വിദേശത്തേക്ക് പോയത്. കസ്റ്റംസിന്റെ കയ്യില്‍പ്പെടാതെ ലഹരി എങ്ങനെ പുറത്തെത്തിച്ചു എന്നതിലടക്കം സംശയം ഉയരുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!