Entertainment Kerala kerala Trending

ജെഎസ്‌കെ വിവാദം: ഒരു സീന്‍ കട്ട് ചെയ്യണം, സബ്ടൈറ്റിലില്‍ മാറ്റം വരുത്തണം; നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. 96 കട്ട് ആണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതുണ്ടാകില്ല. ഒരു സീന്‍ കട്ട് ചെയ്യണം, സബ്ടൈറ്റിലില്‍ മാറ്റം വരുത്തണം. കോടതി രംഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ്. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കാന്‍ മാറ്റി.

കഴിഞ്ഞ അഞ്ചിന് ജഡ്ജി നേരിട്ട് സിനിമ കണ്ടിരുന്നു. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എന്‍ നഗരേഷാണ് പടമുഗള്‍ കളര്‍പ്ലാനറ്റ് സ്റ്റുഡിയോയിലെത്തി സിനിമ കണ്ടത്. ദൈവത്തിന് അപകീര്‍ത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയില്‍ ഇല്ലെന്ന് സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്താണ് ജഡ്ജി സിനിമ കണ്ടത്. എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല എന്നതിന് കൃത്യമായ വിശദീകരണം നല്‍കാനും ജസ്റ്റിസ് എന്‍ നഗരേഷ് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!