Trending

വനമഹോത്സവം; തൈ നടീലും ബോധവത്കരണ ക്ലാസും നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പ്, ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോഴിക്കോട്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് വടകര എന്നിവയുടെ നേതൃത്യത്തില്‍ ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തൈ നടീലും ബോധവത്കരണ ക്ലാസും നടത്തി. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മിനി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ രമേശ് ബാബു അധ്യക്ഷത വഹിച്ചു. ‘വനസുരക്ഷ, ഭക്ഷ്യസുരക്ഷ’ വിഷയത്തില്‍ റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍ ക്ലാസെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി സൂരജ്, സോഷ്യല്‍ ഫോറസ്ട്രി വടകര ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ബീരാന്‍കുട്ടി, സാമൂഹ്യ വനവത്കരണ വിഭാഗം വടകര റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി അനൂപ് കുമാര്‍, പി ജലിസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനീഷ്, ഫിര്‍ദോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!