Trending

ഐ ലൗ യൂ എന്ന് പറയുക മാത്രം ചെയ്യുന്നത് ലൈംഗിക അതിക്രമമല്ല; പോക്‌സോ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി

ഐ ലൗ യൂ എന്ന് പറയുക മാത്രം ചെയ്യുന്നത് ലൈംഗിക അതിക്രമമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഐ ലൗ യൂ പറഞ്ഞതിന് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് ഈര്‍മിള ജോഷി ഫാര്‍കെയുടേതാണ് സുപ്രധാന വിധി.

ഐ ലൗ യൂ എന്ന് മാത്രം പറയുന്നത് നിയമത്തിന്റെ വ്യാഖ്യാനത്തില്‍ ലൈംഗിക അതിക്രമമായി മാറുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐ ലൗ യൂ എന്ന് പറയുന്നതിനൊപ്പം പറഞ്ഞയാള്‍ ഈ സ്ത്രീയ്‌ക്കോ/ കുട്ടിയ്‌ക്കോ എതിരെ പ്രവര്‍ത്തിച്ച മറ്റെന്തെങ്കിലും കൂടി കണക്കിലെടുത്ത് മാത്രമേ ഐ ലൗ യൂ പറയുന്നതിന് ലൈംഗിക ഉദ്ദേശമുണ്ടായിരുന്നെന്ന് പറയാനാകൂ. ഈയൊരു വാക്യം മാത്രമായി ലൈംഗിക അതിക്രമമെന്ന് കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. 11-ാം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് മടങ്ങിവരും വഴി പ്രതി ബൈക്കില്‍ പിന്തുടര്‍ന്നുവെന്നും തടഞ്ഞുനിര്‍ത്തി കുട്ടിയുടെ കൈയില്‍ പിടിച്ച ശേഷം ഐ ലൗ യൂ പറഞ്ഞെന്നുമാണ് കേസ്. കുട്ടി ഇത് വീട്ടില്‍ പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കുകയും ചെയ്തു. ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ എട്ട് ചുമത്തി കേസെടുക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!