Trending

മൂന്നാം മോദി സർക്കാറിന്റെ ഒന്നാം വാർഷികം ഇന്ന്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സർക്കാർ 11 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിനായോ എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. തുടർഭരണത്തിന്റെ ആലസ്യത്തിൽ ജനങ്ങളെ മറന്ന സർക്കാരിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മോദി സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്.

പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ ക്ഷീണവുമായാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുന്നത് . 543 അംഗ ലോക്സഭയിൽ നാനൂറിനു മുകളിൽ സീറ്റ് നേടുമെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ബിജെപിയുടെ സീറ്റ് കേവല ഭൂരിപക്ഷത്തിനും താഴെ 240ൽ ഒതുങ്ങി.

എന്നാൽ അടിസ്ഥാനവികസന രംഗത്ത് വിവിധ പദ്ധതികൾ നടപ്പാക്കി സർക്കാർ മുന്നോട്ടു കുത്തിക്കുക്കയാണ്. കൂട്ടുകക്ഷി ഭരണത്തിൽ ഒരു വർഷം തികക്കുമ്പോഴും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നിയമ ഭേദഗതി , പഹൽഗാമിലുണ്ടായ സുരക്ഷാ വീഴ്ച തുടങ്ങി നിരവധി ചോദ്യങ്ങളിൽ മോദി സർക്കാർ മൗനം തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!