Trending

വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം, അതിന് കുടപിടിക്കുകയാണ് എം വി ഗോവിന്ദൻ;വി.ഡി സതീശന്‍

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണം.ഹീനമായ ആരോപണം ഉന്നയിച്ച മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ല വനം മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. നിലമ്പൂരില്‍ പന്നിയെ കുടുക്കാന്‍ വച്ച വൈദ്യൂതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്.

കുട്ടികള്‍ക്ക് ഷോക്കേറ്റ സംഭവം നിലമ്പൂരില്‍ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഒരു സംഭവം നടന്നാല്‍ ആരായിരിക്കും ഗുണഭോക്താക്കള്‍ എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതിനെതിരെയാണ് വി.ഡി സതീശന്‍ രംഗത്ത് എത്തിയത്. ‘കോണ്‍ഗ്രസ് കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടി, നിലമ്പൂരില്‍ പന്നിക്കെണി. ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന എന്ന ആരോപണം ഉന്നയിച്ചത്. പ്രതി കോണ്‍ഗ്രസ് ആണെങ്കില്‍ യുഡിഎഫ് ഗൂഢാലോചന നടത്തി എന്നാണോ. മരിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടി. യുഡിഎഫ് നടത്തിയത് സ്വാഭാവിക പ്രതിഷേധം’ സതീശന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!