International

കൊറോണക്കെതിരെ ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ വാക്‌സിന്‍ ലഭിക്കുമെന്ന് ഡൊണള്‍ഡ് ട്രംപ്

അമേരിക്കയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. വരുന്ന സെപ്റ്റംബറോടെ സ്‌കൂളുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൊറോണ വാക്‌സിന്‍ കണ്ടെത്തുന്ന കാര്യത്തില്‍ മറ്റൊരു രാജ്യം അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കിയാലും അതില്‍ സന്തോഷമാണെന്നും മറ്റൊരു രാജ്യമാണ് വാക്‌സിന്‍ കണ്ടെത്തുന്നത് എങ്കില്‍ അവരെ അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു. താനത് കാര്യമാക്കുന്നില്ലെന്നും ഫലം ലഭിക്കുന്ന വാക്‌സിനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അസാധാരണമായ വേഗത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു ഗവേഷണ പ്രക്രിയ മനുഷ്യശരീരത്തില്‍ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ സന്നദ്ധപ്രവര്‍ത്തകരാണെന്നും എന്താണ് അവര്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമായ ബോദ്ധ്യമുള്ളവരാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!