Trending

മനോജ് ഏബ്രഹാമിനെ ഡിജിപിയായി പരിഗണിക്കരുത്:ഹർജി തള്ളി ഹൈക്കോടതി

ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ കേരളം കേന്ദ്രത്തിനു ശുപാർശ ചെയ്ത പട്ടികയിൽനിന്നു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മനോജ് ഏബ്രഹാമിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർവീസ് വിഷയമായതിനാൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടതും ഹൈക്കോടതിയിൽ ഹർജി നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി തള്ളിയത്.

ഹർജിക്ക് പൊതുതാൽപര്യ ഹർജിയുടെ സ്വഭാവമുണ്ടെന്നും പരാതിക്കാരന് എന്താണ് ഇതിൽ പൊതുതാൽപര്യമെന്നും കോടതി ചോദിച്ചു. മാധ്യമപ്രവർത്തകനായ എം.ആർ.അജയനാണ് ഹർജി നൽകിയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ കേരളം കേന്ദ്രത്തിനു ശുപാർശ നൽകിയിട്ടുള്ള 6 പേരിൽ നിലവിലെ വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ ‍ഡയറക്ടറായ മനോജ് ഏബ്രഹാമും ഉണ്ട്. നിധിൻ അഗർവാൾ, റാവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരാണ് മറ്റുള്ളവർ. ഈ 6 പേരിൽ മൂന്നു പേരുകൾ കേന്ദ്രം തിരിച്ചയയ്ക്കുന്നതിൽ നിന്നാകും സംസ്ഥാന സർക്കാർ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!