Trending

കുവൈറ്റില്‍ അപാര്‍ട്‌മെന്റില്‍ തീപിടുത്തം; ആറ് സുഡാന്‍ സ്വദേശികള്‍ മരിച്ചു

കുവൈറ്റില്‍ റിഗയ് പ്രദേശത്തെ അപാര്‍ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 6 ആയി ഉയര്‍ന്നു.അപകടത്തില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരിച്ച എല്ലാവരും സുഡാന്‍ സ്വദേശികള്‍ ആണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിക്കാണ് ദാരുണമായ സംഭവം നടന്നത് . പതിനഞ്ചില്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരില്‍ 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്.സുഡാന്‍ സ്വദേശികള്‍ ആയ ബാച്ചിലേഴ്സ് ആണ് ഈ ഫ്‌ലാറ്റുകളില്‍ താമസിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ താഴേക്ക് ചാടിയതിനെ തുടര്‍ന്നാണ് പലര്‍ക്കും പരുക്കേറ്റത് . തൊട്ടടുത്തുള്ള പ്രദേശമായ – അര്‍ദിയ, ഷുവയ്ഖ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അതേസമയം കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട് . മരിച്ച വ്യക്തികളുടെ വിവരങ്ങളും അപകട കാരണവും മറ്റുീ അധികൃധര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയവും, സിവില്‍ ഡിഫന്‍സ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!