Trending

റോഡിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി;പൊതുമരാമത്ത് സെക്രട്ടറിയോട് വിഷയം പരിഹരിക്കണമെന്ന്

കൊച്ചി∙ കാലടിയിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴയിൽ കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപി റോ‍ഡിലെ കുഴികൾ പരിശോധിച്ചു. തൊട്ടുപിന്നാലെ എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോൺ വിളിച്ചു.

മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു. കുഴികൾ കാരണം കാലടി പാലത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കുഴികൾ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നൽകിയതായി സുരേഷ് ഗോപി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!