Trending

പ്രദേശവാസികളെ മറ്റൊരിടത്ത്‌ പുനരധിവസിപ്പിക്കുന്നത്‌ പ്രായോഗികമല്ല;മുനമ്പം: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശവാസികളെ മറ്റൊരിടത്ത്‌ പുനരധിവസിപ്പിക്കുന്നത്‌ പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. പ്രദേശവാസികളുമായും വഖഫ്‌ ബോർഡുമായും പ്രദേശവാസികളുമായി ചർച്ച നടത്തി സർക്കാർ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

ജുഡീഷണൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഇനി നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു.

മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ കഴിഞ്ഞ വർഷം നവംബറിലാണ് സർക്കാർ കമ്മീഷൻ രൂപീകരിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്ക് നൽകിയ നിർദേശം. 75 പേജുള്ള റിപ്പോർട്ടാണ് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!