Trending

കാലവര്‍ഷക്കെടുതി; വ്യാപക നാശം;കോഴിക്കോട് സംരക്ഷണ ഭിത്തി തകർന്നു വീണ് ഒന്നര മാസം പ്രായമായ കുഞ്ഞിന് പരിക്ക്

സംസ്ഥാനത്ത് ശക്തമായ മഴയില്‍ പരക്കെ നാശനഷ്ടം. തൃശ്ശൂര്‍ മുനക്കല്‍ ബീച്ചില്‍ ശക്തമായ കാറ്റില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശം. കാറ്റില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓടുകള്‍ പറന്നുപോയി. അഴിക്കോട് ബീച്ചില്‍ ചീനവലകള്‍ ഉള്‍പ്പെടെ തകര്‍ന്നു. തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ അപകടമൊഴിവായി.കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാലില്ലാപുഴയില്‍ വീടിനു മുകളില്‍ അടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകള്‍ അന്‍ഹ (ഒന്നര മാസം ) ക്കാണ് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ്അപകടം.

തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. തീരത്തുള്ള മസ്ജിദുൽ ഫാറൂഖ് പള്ളിയും, ക്വാട്ടേഴ്സും അപകട ഭീഷണിയിൽ. രാത്രി ഉണ്ടായ ശക്തമായ മഴയെ തുടർന്ന്
തോട്ടിൽ ജലമൊഴുക്ക് വർദ്ധിച്ചതാണ് തീരം ഇടിയുന്നതിന് കാരണമായത്. ക്വാർട്ടേഴ്സിലെ താമസക്കാരായ നാല് കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!