
സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധന.പവന് 1,760 രൂപ ഉയർന്ന് 71,440 രൂപയായി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8,930 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,360 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പവൻ വില 70,000ൽ താഴെ എത്തുമെന്ന് ഉപഭോക്താക്കൾ കരുതിയിരുന്നു. ഈ പ്രതീക്ഷയാണ് ഇന്ന് തകർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞ് 69,680.രൂപയിലെത്തിയിരുന്നു

