
ഇന്ന് കേരളം അനുഭവിക്കുന്ന ഏറ്റവു വലിയ പ്രശ്നമാണ് ലഹരി. ലഹരി മുക്തിക്ക് വേണ്ടി പോലീസും എക്സൈസും അരയും തലയും മുറുക്കി പോരാടുമ്പോളും അതിനു വേണ്ടി മതിയായ ഫണ്ട് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ കൈ മലർത്തേണ്ടി വരും. ലഹരി മുക്തിക്കു വേണ്ടി സർക്കാർ പൊലീസ് വിഭാഗത്തിന്
ചെലവഴിക്കുന്നത് നാമ മാത്രമായ തുക മാത്രമാണ്.
ലഹരിയെ പിടിച്ചു കെട്ടാൻ 24 മണിക്കൂറും പോലീസ് സജ്ജമാണ്. ലഹരി കണ്ണികളിലെ പ്രതികളെ പിടിക്കാൻ നാടും വീടും ഉപേക്ഷിച്ച് ദിവസങ്ങളോളം കൊടും ക്രിമിനലുകളുടെ നാട്ടിൽ തങ്ങാനും പൊലീസ് തയ്യാറാണ്. പക്ഷേ ഇതിന് വരുന്ന സാമ്പത്തിക ചെലവ് പോലീസിന് ഒരു തലവേദനയാണ്. ഇത്തരത്തിൽ ഔദ്യോഗിക യാത്രയ്ക്ക് വരുന്ന ഭീമമായ ചെലവ് പോലീസ് സ്വയം വാഹിക്കാറാണ് പതിവ്. പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടേ സർക്കാർ നാമമാത്രമായ ഫണ്ട് നൽക്കുകയുള്ളൂ. ഇത് പോലീസിനെ നിരുത്സാഹപ്പെടുത്തുന്നു. അതുമാത്രമല്ല പ്രതികളെ പിടികൂടാൻ പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ പോകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഗ്രാമങ്ങളിലെ കൊടും ക്രിമിനലുകളുടെ കണ്ണുവെട്ടിച്ച് വേണം പ്രതിയെ കേരളത്തിൽ എത്തിക്കാൻ. അതിന് പൊതുഗതാഗതം ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയാണ്. ചില സമയങ്ങളിൽ വിമാന മാർഗം വഴിയും നാട്ടിൽ എത്തിച്ചിട്ടുണ്ട്.
അതിനു മാത്രമായി ഭീമമായ തുക ചെലവാക്കുന്നു.
കോടതിയിൽ എത്തുന്ന ചില കേസുകളിൽ മതിയായി തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടാറുണ്ട്.
ലഹരി സംഘത്തെ പിടികൂടുക പോലീസിന് യഥാർത്ഥത്തിൽ അധിക ജോലി തന്നെയാണ്. അർദ്ധരാത്രിയിൽ എംഡി എം എ പോലെയുള്ള മാരക മയക്കുമരുന്ന് പിടികൂടുമ്പോൾ നൂലമാലകൾ ഏറെയാണ്. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച്
പ്രാഥമിക നടപടികൾ പൂർത്തിക്കരിക്കുന്നതിന് സർക്കാർ ഗസറ്റഡ് ഉദ്യോഗസ്ഥൻ ആവശ്യമാണ്. രാത്രിയിൽ ആ ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ എത്തിയാലേ നടപടികൾ പൂർത്തിയാവും.മാത്രമല്ല പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ തൂക്കം മറ്റു നോക്കാൻ ആൾ വേണം.
യഥാർത്ഥത്തിൽ എക്സൈസ് ലഹരി പിടിച്ചെടുക്കുമ്പോൾ നൂലാമാലകൾ കുറവാണ്.വാണിജ്യ അളവിലും അതിനു മുകളിലുമുള്ള മയക്കുമരുന്ന് വസ്തുക്കളുടെ വിൽപ്പന, മയക്കുമരുന്നിന്റെ അനധികൃത നിർമ്മാണം, ഗതാഗതം, സംഭരണം, എന്നിവയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുക, കുപ്രസിദ്ധമായ മയക്കുമരുന്ന് കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ലോക്കൽ പൊലീസിനെ സഹായിക്കുക, മയക്കുമരുന്ന് കേസുകളിൽ (എൻ.ഡി.പി. എന്ന്) അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുക തുടങ്ങിയവയാണ് ഡാൻസാഫിൻ്റെ ചുമതലകൾ.ചുരുക്കിപ്പറഞ്ഞാൽ ലഹരി മാഫിയെ ഇല്ലാതാക്കൽ.. അതിനായി മികച്ച പരിശീലനവും ഇവർ ലഭിച്ചിട്ടുണ്ട്.
ചില സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാത്ത ഉദ്യോഗസ്ഥരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തേണ്ടിവരും.രാത്രിയെത്തുന്ന ഉദ്യോഗസ്ഥൻ മടങ്ങുന്നത് രാവിലെയാ യിരിക്കും. പിറ്റേന്ന് ഡ്യൂട്ടിയിലും കയറേണ്ടിവരും. ഇങ്ങനെയെല്ലാം ചെയ്താലും ചെറിയ പാളിച്ചകളിൽ വകുപ്പുതല നടപടിയും നേരിടേണ്ടി വരാറുണ്ട്.
പൊലീസിനെ സംബന്ധിച്ച് ലഹരി മാഫിയ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ല.ലഹരിയെ പൂർണ്ണമായി ഇല്ലാതാക്കാൻ സർക്കാർ സഹായം കൂടിയതീരു. അതിനായി സംസ്ഥാനതലത്തിൽ ബഡ്ജറ്റിൽ തുക നീക്കി വയ്ക്കണം. എങ്കിൽ ഒരു വർഷത്തിനുള്ളിൽ ലഹരിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ കഴിയും

