Trending

അതിർത്തി ശാന്തമായതോടെ ഐ പി എൽ ആവേശം വീണ്ടും; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

അതിർത്തിയിലെ സംഘർഷം മൂലം നിർത്തിവെച്ച ഐ പി എൽ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും.ഇന്ന് രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.
മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!