Trending

കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റിയ സംഭവം:യുവതിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരത്ത് കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റിയ സംഭവത്തിൽ യുവതിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകി.സോഫ്റ്റ് വെയർ എൻജിനീയർ നീതുവിന്റെ കുടുംബം ഇന്നലെയാണ് ഡിജിപിയെ നേരിൽക്കണ്ട് പരാതി നൽകിയത്. കോസ്മെറ്റിക് ക്ലിനിക്കിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്.കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവുണ്ടായ ആശുപത്രിക്ക് ലൈസൻസ് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. തെറ്റായ രീതിയിലാണ് ലൈസൻസ് കൊടുത്തതെങ്കിൽ കണ്ടെത്തണം.ആരോഗ്യവകുപ്പിന്റെ കീഴിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും സതീദേവി പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!