Trending

ലെെംഗിക പീഡനം; മുംബയ് ഇന്ത്യൻസ് മുൻ താരം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബയ് ഇന്ത്യൻസ് മുൻ താരം ശിവാലിക് ശർമ (26)അറസ്റ്റിൽ. ശിവാലികിനെ രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിവാഹ വാഗ്ദാനം നൽകി ശിവാലിക് തന്നോട് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. രണ്ട് വർഷം മുൻപാണ് യുവതിയും ശിവാലിക് ശർമയും വഡോദരയിൽ വച്ച് കണ്ടുമുട്ടിയത്. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു.

പ്രണയത്തിലായതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചെന്നും തുടർന്ന് ഇരുകുടുംബങ്ങളും പരസ്പരം കണ്ടുവെന്നും യുവതി പരാതിയിൽ പറയുന്നു. 2023ൽ തന്നെ വിവാഹ നിശ്ചയവും നടത്തി. ഇതിന് പിന്നാലെ പലവട്ടം ശിവാലിക് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനാൽ ഒപ്പം പോയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ പിന്നീട് താരം ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!