Kerala kerala Trending

പഹല്‍ഗാം ആക്രമണം; സിപ്പ് ലൈന്‍ ഓപ്പറേറ്ററും സംശയ നിഴലില്‍

പഹല്‍ഗാം ആക്രമണത്തില്‍ സിപ്പ് ലൈന്‍ ഓപ്പറേറ്ററും സംശയ നിഴലില്‍. ആക്രമണ സമയത്തും സിപ്പ് ലൈനില്‍ ആളെ അയച്ചു. സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് തുടര്‍ച്ചയായി പറഞ്ഞു. സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മിലിനെ എന്‍ ഐ എ ചോദ്യം ചെയ്തു.

ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. മുസമ്മിലിന് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം. ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോര്‍ഡുചെയ്ത ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സിപ്ലൈന്‍ ഓപ്പറേറ്റര്‍ അള്ളാഹു അക്ബറെന്ന് ഉറക്കെ വിളിച്ചുപറയുന്നതും പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപ്ലൈന്‍ ഓപ്പറേറ്ററെയും എന്‍ഐഎ വിളിച്ച് വരുത്തിയിരിക്കുന്നത്.

നേരത്തെ ആക്രമണത്തിന് ശേഷം, സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഭാര്യക്കും മകനും മറ്റ് നാലുപേര്‍ക്കുമൊപ്പമാണ് ഋഷി ഭട്ട് പഹല്‍ഗാമിലെത്തിയത്. ഇവരെല്ലാം സിപ്ലൈനില്‍ കയറിയിരുന്നു.

എന്നാല്‍ താന്‍ സിപ്ലൈനിലായിരിക്കുമ്പോള്‍ ഓപ്പറേറ്റര്‍ അള്ളാഹു അക്ബറെന്ന് മൂന്ന് തവണ ഉറക്കെ വിളിച്ചുപറഞ്ഞതായി ഋഷി ഭട്ട് പറയുന്നു. ഇതിനുപിന്നാലെ വെടിയൊച്ചകളും മുഴങ്ങിക്കേട്ടു.ഏകദേശം 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി, ഭാര്യയെയും മകനെയും കൂട്ടി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഋഷി ഭട്ട് പറയുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!