Trending

കോഴിക്കോട് മായനാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

കോഴിക്കോട് മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സൂരജ്(20) മരിച്ചത്. മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. 20ഓളം പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്ന് ബന്ധു പറയുന്നു.2 വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. ഇതില്‍ സൂരജിന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോളേജിലെ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മരിച്ച സൂരജിന്റെ സുഹൃത്തും പിടിയിലായ രണ്ടുപേരും തമ്മിൽ കോളേജിൽവച്ച് പ്രശ്നം ഉണ്ടായിരുന്നു. ഇതിൽ സൂരജ് ഇടപെട്ടതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ പാലക്കോട് വയലിലെ അമ്പലത്തിൽ ഉത്സവം നടന്നിരുന്നു. ഇവിടയെത്തിയ സൂരജിനെ ഒരുസംഘം ആളുകൾ കൂട്ടിക്കൊണ്ട് പോവുകയും മർദ്ദിക്കുകയുമായിരുന്നു. പ്രശ്‌നത്തിൽ ഇടപെട്ട നാട്ടുകാർ യുവാക്കളെ പിരിച്ചുവിട്ടു. പിന്നീട് വീണ്ടും സംഘർഷമുണ്ടാവുകയും സൂരജ് കൊല്ലപ്പെടുകയുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!