Trending

ലഹരിക്കെതിരെ കോഴിക്കോട് ബീച്ചില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം

തിരുവനന്തപുരം: സംസ്ഥാനത്തെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരിമരുന്നു ഉപഭോഗത്തിനെതിരെ കേരളത്തിലെ സകലവിഭാഗം ജനങ്ങളെയും അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹനടത്തം (walk against Drugs)സംഘടിപ്പിക്കുന്നു.ലഹരിമരുന്നിനെതിരയുള്ള ബോധവല്‍ക്കരണത്തിനായി രമേശ് ചെന്നിത്തല രൂപം കൊടുത്ത പ്രൗഡ് കേരള മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഏപ്രില്‍ 25 വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് ഈ ബോധവല്‍ക്കരണ സമൂഹ നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.കേരളത്തിലെ കലാലയങ്ങളിലും സ്‌കൂളുകളിലും ലഹരിമാഫിയ വേരുകളാഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ ചെറുപ്പക്കാര്‍ ഇതിന്റെ അടിമകളും വില്‍പനക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ വീടുകളില്‍ ചോര വീഴുന്നു. അമ്മമാരെയും സഹോദരങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ലഹരിയുടെ തിമിരം പുതുതലമുറയെ ബാധിച്ചിരിക്കുന്നു. കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സാധിക്കുകയുളളു. ഇതിന്റെ ഭാഗമായാണ് ‘വാക്ക് എഗന്‍സ്റ്റ് ഡ്രഗ്’ എന്ന സന്ദേശമുയര്‍ത്തി ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പെട്ടവര്‍ ഈ സമൂഹനടത്തത്തില്‍ പങ്കു ചേരുമെന്ന് പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!