Trending

വഴക്കിനിടെ സ്വന്തം വീടിനും ഇരുചക്ര വാഹനങ്ങൾക്കും തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിനും ഇരുചക്ര വാഹനങ്ങൾക്കും തീയിടുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ അംബേദ്‌കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്‌ണൻകുട്ടി (72) ആണ് ഇന്ന് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴക്കിനിടെ പ്രകോപിതനായ കൃഷ്‌ണൻ കുട്ടി തന്റെ മുറിക്ക് തീയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് തീയണച്ചത്. കോൺക്രീറ്റ് വീടിന്റെ ഒരു മുറി തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. ഇതിനിടെ കൃഷ്‌ണൻകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. വീടിന്റെ രേഖകൾ ഉൾപ്പെടെ കത്തി നശിച്ചു. ഭാര്യ – വസന്ത, മക്കൾ – സന്ധ്യ, സൗമ്യ. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!