കുന്ദമംഗലം: മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനെത്തിയ തമിഴ്നാട് സേലം സ്വദേശിയുടെ പരിശോധനയുടെ ആദ്യ ഘട്ടം ആശ്വാസകരമാണെന്ന് ആരോഗ്യ വൃത്തങ്ങളിൽ നിന്ന് സൂചന.പരിശോധനയുടെ തുടക്കത്തിൽ നിലവിൽ യാതൊരു പ്രശനവും ഇദ്ദേഹത്തിനില്ല എന്നാൽ പൂർണ ഫലം മൂന്ന് ടെസ്റ്റുകൾക്ക് ശേഷം മാത്രമെ ആരോഗ്യ വിഭാഗം പുറത്ത് വിടുകയുള്ളൂ എന്നാണ് അറിവ്.
ഇപ്പോഴത്തെ പ്രകടമായ അവസ്ഥയുടെ അടിസ്ഥാനത്തിൽ നേരത്തെ ശ്വാസ സംബന്ധമായ രോഗമുള്ള ഇദ്ദേഹത്തിന്റെ സ്രവ ഫലം നെഗെറ്റിവ് ആകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ച ഇദ്ദേഹം കോവിഡ് നിരീക്ഷണ വാർഡിലാണ്. കോവിഡ് പശ്ചാത്തലത്തിൽ തമിഴ് നാട്ടിൽ രോഗ വ്യാപനം ഉടലെടുക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ കേരളത്തിലും ശക്തമാക്കിയിരുന്നു.
മുൻകരുതൽ എന്ന നിലക്ക് ഇദ്ദേഹത്തെ ടെസ്റ്റിന്റെ ഫലം വരുന്ന വരെ ഇദ്ദേഹം കൊണ്ട് വന്ന ഫ്രൂട്ട്സ് ഇറക്കിയ പോർട്ടർമാരായ ആറു പേരെയും, ജീവനക്കാരെയും ക്വാറെൻ്റയിനിൽ നേരത്തെ പ്രവേശിപ്പിച്ചിരുന്നു. ആളുകൾ പഴവർഗങ്ങൾ വാങ്ങി കഴിക്കാൻ ഒരു പേടിയും വേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം പ റ ഞ്ഞു.