Trending

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.കർദിനാളിനെ കണ്ട അദ്ദേഹം ഈസ്റ്റര്‍ ആശംസകള്‍ കൈമാറി. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ആലഞ്ചേരി പിതാവിന് ബിജെപി പ്രസിഡന്റ് ജന്മദിനാശംസകളും നേര്‍ന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സഭാവിശ്വാസികളെയും സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വഖഫ് ബില്ലിനെ വളച്ചൊടിച്ച് വിവാദമാക്കുന്നവര്‍ കഴിഞ്ഞ 35 കൊല്ലമായി മുനമ്പംകാര്‍ക്കു വേണ്ടി ചെറിയൊരു കാര്യം പോലും ചെയ്തു കൊടുക്കാത്ത പാര്‍ട്ടികളാണെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. വികാരി ജനറല്‍ മോണ്‍. ജോണ്‍ തെക്കേക്കര, ആക്ടസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഫറോനാ പള്ളിയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെ സ്വീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!