Trending

റേഷൻ വ്യാപാരികളുടെ കമ്മീഷൻ പ്രതിസന്ധി തുടരുന്നു

ഭക്ഷ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. എല്ലാ മാസവും 15-ാം തീയതിക്കകം റേഷൻ വ്യാപാരികളുടെ വേതനം നൽകുമെന്ന വാക്ക് ജലരേഖയായി മാറിയെന്ന് വ്യാപാരികൾ. കമ്മീഷൻ വൈകുന്നതിനാൽ വ്യാപാരികളുടെ വിശേഷ ദിവസങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി. സെയിൽസ്മാൻമാരുടെ കൂലി, കടവാടക , റേഷൻ സാധനങ്ങളുടെ പണമടക്കൽ എന്നിവയും അവതാളത്തിലായതായി വ്യാപാരികൾ പറയുന്നു.റേഷൻ വ്യാപാരികളുടെ വേതന പാക്കേജിൽ ഉടൻ തീരുമാനമെടുക്കുമെടുക്കും, മുൻഗണനേതര സമ്പന്ന വിഭാഗങ്ങൾക്ക് ഒരു രൂപ സെസ് ഏർപ്പെടുത്തണമെന്ന ക്ഷേമനിധി ബോർഡ് നിർദേശം, കെടിപിഡിഎസ് നിയമഭേദഗതി തുടങ്ങി ഒട്ടനവധി ഭക്ഷ്യവകുപ്പ്തല ചർച്ചയിൽ തീരുമാനമെടുത്ത നിർദ്ദേശങ്ങളും സമര അനുരഞ്ജന വേളയിലും മറ്റു വകുപ്പ്തല മീറ്റിങ്ങുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കുന്നുണ്ടെങ്കിലും സുപ്രധാന തീരുമാനങ്ങൾ പലതും മന്ത്രിക്ക് മുകളിൽ സൂപ്പർ മന്ത്രി ചമയുന്ന ചില ഉദ്യോഗസ്ഥർ രേഖപ്പെടുത്താറില്ല.
വേതന പാക്കേജ് പരിഷ്കരണം സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും വകുപ്പിലെ പ്രമുഖർ ഫയൽ പുറത്തുവിടാതെ മാറ്റിവച്ചത് വിവരാവകാശ നിയമത്തിലൂടെയാണ് വെളിച്ചം കണ്ടത്. അവശേഷിക്കുന്ന പല വകുപ്പ് തല തീരുമാനങ്ങളും നടപ്പാക്കാതെ ഭഷ്യവകുപ്പ് നിഷ്ക്രിയത്വം പാലിക്കുന്നതിലും വലിയ ​പ്രതിഷേധമുണ്ടെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!