Trending

പി.എഫ്.സി കുന്ദമംഗലം പ്രീമിയർ ലീഗ് സീസൺ 7 ന് ആവേശ തുടക്കം

“കളിയാണ് ഞങ്ങൾക്ക് ലഹരി” ലഹരി വിരുദ്ധ സന്ദേശവുമായി പി എഫ് സി ക്ലബ് നടത്തുന്ന കുന്ദമംഗലം പ്രീമിയർ ലീഗ് ഫുട്ബോൾ സീസൺ 7 കിക്ക്‌ ഓഫ് ചെയ്തു. നിലവിൽ ഗോകുലം കേരളയുടെ ഗോൾ കീപ്പറും മുൻ കേരളാ ബ്ലാസ്റ്റർസ്,മോഹൻ ബഗാൻ, ഇന്ത്യ അണ്ടർ19 തരമായ ഷിബിൻ രാജ് ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജാഫർ സ്വാഗതവും ട്രഷറർ റെനീഷ് പയിമ്പ്ര നന്ദിയും പറഞ്ഞു. മുഹയിമിൻ (സാൻഡോസ്) സക്കീർ (സി എഫ് സി) ജാഫർ സി.വി എന്നിവർ ആശംസകൾ അറിയിച്ചു. ഷിബിൻ രാജിന് ക്ലബ് അംഗം സൽമാൻ ഫാരിസ് ഉപഹാരം സമർപ്പിച്ചു. ഗേൾസ് & ജൂനിയർ വിഭാഗങ്ങളിലായി 40 ഓളം മത്സരങ്ങൾ 5 ദിവസം നീണ്ടു നിൽക്കും. ഏപ്രിൽ 15 മുതൽ 19 വരെ ടൂർണമെൻ്റ് എല്ലാ ദിവസവും 6 മണിക്ക് കിക്ക്‌ ഓഫ് ചെയ്യും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!