Kerala Local News

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ സഹായം അഭ്യർത്ഥിച്ച് യു സി രാമൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

കുന്ദമംഗലം :പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ സൗജന്യ ഇൻഷുറൻസ് സുരക്ഷയും മറ്റാനുകൂല്യവും അനുവദിക്കണമെന്നാവിശ്യപ്പെട്ട് മുൻ എം എൽ എ യു സി രാമൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. മാധ്യമ പ്രവർത്തകർക്ക് സർക്കാർ സൗജന്യ ഇൻഷുറൻസ് സുരക്ഷ ലഭ്യമാക്കുന്നതിനൊപ്പം ഒരു മാധ്യമ പ്രവർത്തകന് പതിനായിരം രൂപ വീതമെങ്കിലും ധനസഹായമായി ഉടനടി അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു.

സാമ്പത്തിക സഹായം എത്തിക്കുകയും ഇൻഷുറൻസ് ഏർപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം മറ്റ് മാസ്ക് ,സാനിറ്ററൈസ് തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും സൗജന്യമായി പ്രവർത്തകർക്കായി നൽകണമെന്നും ആവശ്യപ്പെട്ടു. വിവിധങ്ങളായ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി തെരുവുകളിലും ഗ്രാമങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടിനെ മുൻ നിർത്തയായിരുന്നു അഭ്യർത്ഥന.

നിരവധി പേരാണ് പ്രായസപ്പെട്ട് ജോലി ചെയ്യുന്നതെന്നും പൊതു സമൂഹത്തിൽ നല്ല പരിഗണനയുള്ള ഇവരിൽ പലരും ഇന്ന് പട്ടിണിയിലാണെന്നുമുള്ള കാര്യം നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും പോലെ തന്നെ പരിഗണന നൽകേണ്ട വിഭാഗമാണ് മാധ്യമ പ്രവർത്തകരുമെന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. കത്തിന്റെ കോപ്പി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും,കുന്ദമംഗലം എം എൽ എ അഡ്വ: പി ടി എ റഹിമിനും മറ്റ്ബദ്ധപെട്ടവർക്കും കോപ്പി അയച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!