Trending

ബിജു ജോസഫിന്റെ കൊലപാതകം; ഒന്നാംപ്രതിയുടെ ഭാര്യയെയും പ്രതിചേർക്കും

ഇടുക്കി തൊടുപുഴയിൽ ബിസിനസുകാരനായ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. പ്രതികൾ എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തത് ജോമോന്റെ ഭാര്യ ഗ്രേസി ആയിരുന്നു.എന്നാൽ ആദ്യഘട്ടത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഗ്രേസി ഒന്നും അറിയില്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ ജോമോന്റെ വീട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെ ഗ്രേസിയുടെ പങ്കും പൊലീസ് സംശയിക്കുകയാണ്. തെളിവ് നശിപ്പിക്കൽ, കൊലക്കുറ്റം മറച്ചുവെക്കൽ എന്നീ വകുപ്പുകൾ ചുമത്തി ആയിരിക്കും ഗ്രേസിക്കെതിരെ പൊലീസ് കേസെടുക്കുക. റിമാൻഡിൽ ഉള്ള ജോമോനെ കസ്റ്റഡിയിൽ വാങ്ങി ഗ്രേസിയേയും ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. തുടർന്നായിരിക്കും ഗ്രേസിയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!