Trending

ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം

ഹൈദരാബാദിൽ ക്ഷേത്ര ജീവനക്കാരൻ്റെ തലയിൽ ആസിഡ് ഒഴിച്ചു. അക്രമി
ഹാപ്പി ഹോളി പറഞ്ഞു. സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരൻ്റെ തലയിലാണ് അക്രമി ആസിഡ് ഒഴിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. കസേരയിൽ ഇരിക്കുകയായിരുന്ന ക്ഷേത്രം ജീവനക്കാരൻ നർസിൻ റാവുവിൻ്റെ അടുത്തേക്ക് പ്രതി നടന്നെത്തി തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ റാവുവിനെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.മുഖം മറച്ച് തൊപ്പിവെച്ചാണ് അക്രമി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ ഹാപ്പി ഹോളിയെന്ന് പറഞ്ഞതായി ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!