Trending

ലഹരി വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്: പിഎ മുഹമ്മദ് റിയാസ്

ലഹരിയെ ഇല്ലാതാക്കല്‍ അല്ല, എസ്എഫ്‌ഐയെ ഇല്ലാതാക്കലാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കളമശ്ശേരി പോളി ടെക്‌നിക് ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്‌ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. അത്തരമൊരു അജണ്ടവെച്ച് ആരെങ്കിലും പ്രതികരിച്ചാല്‍ അത് ജനം മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാരും ലഹരിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ഇവിടെയാകെ ലഹരി വ്യാപിക്കണമെന്ന് ഒരു മുന്നണിയും ആഗ്രഹിക്കുന്നില്ല. യുവജന വിദ്യാര്‍ത്ഥി സംഘടനകളും ക്യാംപെയിന്‍ സംഘടിപ്പിച്ചുവരികയാണ്. കോണ്‍ഗ്രസ് ആണ് കേരളത്തിലെ ലഹരി ഏജന്റ് എന്ന് പറയാനോ ഏതെങ്കിലും യുവജന വിദ്യാര്‍ത്ഥി സംഘടനയാണ് ലഹരിയുടെ ഏജന്റെന്ന് പറയുന്നതിനോ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!