
പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബ്, ചോദ്യപ്പപ്പർ ചോർത്തി നൽകിയ മഅ്ദിൻ സ്കൂളിലെ പ്യൂൺ അബ്ദുൽ നാസർ എന്നിവരെ ഈ മാസം 13 വരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതോടെയാണ് ഷുഹൈബ് കോഴിക്കോട്ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

