Trending

കോട്ടയത്ത്‌ 14 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജും സംയുക്തമായി
കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കും.
സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളജ് ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് കൈമാറും.ഇന്നു രാവിലെ 9.30 ന് കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍വച്ച് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. നിർമാണത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ആരംഭിക്കും. 14 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന്റെ പദ്ധതി ചെലവ്. നിർമാണം പൂർത്തിയാകുന്നതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് ഉൾപ്പെടെ സ്റ്റേഡിയം വേദിയാകും.കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, സി.എം.എസ് കോളേജ് മാനേജര്‍ റിട്ട. റവറല്‍. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, റവറല്‍ ജിജി ജോണ് ജേക്കബ്, റവറല്‍ അനിയന്‍ കെ പോള്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!