Trending

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ ആണ് അറസ്റ്റിലായത്. ജൂനിയര്‍ വിദ്യാര്‍ഥി ആദിഷിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ മര്‍ദിച്ചത്. ഇന്നലെ രാത്രി ആദിഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ആദിഷിന്റെ പിതാവ് ശ്രീകുമാരന്‍ ആര്യങ്കോട് പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. കോളജ് അധികൃതര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘര്‍ഷം നടന്നത്.ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആദിഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ജിതിന്‍ മറ്റൊരു വിദ്യാര്‍ത്ഥിയുമായി കോളജ് പരിസരത്ത് വെച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലെ ബികോം ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആദിഷ്. ബികോം ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ജിതിന്‍.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!