Trending

കണ്ണൂരിൽ മുള്ളൻപന്നിയെ തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവർ മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ മുള്ളൻപന്നി പാഞ്ഞുകയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവർ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.വിജയൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ ഭാഗത്തേക്കു മുള്ളൻപന്നി ഓടിക്കയറുകയായിരുന്നു. ഓട്ടോ മറിഞ്ഞയുടൻ സമീപത്തുണ്ടായിരുന്നവർ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്. മയ്യിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ഒ.കുഞ്ഞിരാമന്റെയും ഇ.പാഞ്ചാലിയുടെയും മകനാണു വിജയൻ. സഹോദരങ്ങൾ: ബീന, നീതു, പരേതനായ ഇന്ദ്ര.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!