Trending

കുളം വറ്റിച്ച് മീൻപിടിക്കുന്നവർ ഓടി രക്ഷപ്പെട്ടു


പന്തീരാങ്കാവ്: പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പള്ളിപുറംവയലിലെ കുളത്തിൽ മീൻ പിടിക്കുന്ന വിവരം അറിഞ്ഞ് എത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും പോലീസിനെയും കണ്ടപാടെ ഓടി രക്ഷപ്പെട്ടു. പതിനഞ്ചിലധികം വരുന്ന സംഘമാണു് ഈ പ്രവർത്തിക്ക് മുതിർന്നത്. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് ഇത്തരം പ്രവർത്തി കണ്ട റവന്യൂ ഉദ്യോഗസ്ഥർ ഇവരെ വാണിംഗ് ചെയ്ത് വിട്ടതായിരുന്നു.

കുളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടറും അനുബദ്ധ സാധനങ്ങളും റവന്യു വകുപ്പ് കണ്ടെടുത്തു.


ഇത്രയും ശക്തമായ നിയമങ്ങൾ നിലനിൽക്കെ
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതി നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പന്തീരാങ്കാവ് പോലീസിന് കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും വില്ലേജ് ഓഫീസർ പ്രസന്നകുമാരി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!