Trending

സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ പുനഃക്രമീകരിച്ചു

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷൻ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.  പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ്  കിറ്റുവിതരണം ചെയ്യുന്നത്.  അതിനുശേഷമായിരിക്കും മറ്റു കാർഡുകൾക്ക് വിതരണം ചെയ്യുന്നത്. പിങ്ക് റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 0 – ഏപ്രിൽ 27, 1-28, 2-29, 3-30, 4- മെയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന ക്രമത്തിൽ വിതരണം ചെയ്യും.

പ്രധാനമന്ത്രി ഗ്രാമീൺ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ  അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗങ്ങൾക്കുള്ള (മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ) സൗജന്യ അരി വിതരണം മുൻ നിശ്ചയിച്ച പ്രകാരം തുടരും.  വിതരണം ആരംഭിച്ച തിങ്കളാഴ്ച 2.25 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി.  ഇതിന്റെ തിരക്ക് പരിഗണിച്ചാണ് കിറ്റ് വിതരണം മാറ്റിവച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!