Trending

മൂന്ന് വയസുകാരി മരിച്ച സംഭവം: ആശുപത്രിക്ക് ചികിത്സ പിഴവ് സംഭവിച്ചെന്ന് കുടുംബം

കോട്ടയം മെഡിക്കൽ കോളേജിൽ 3 വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സ നൽകുന്നതിൽ ആശുപത്രിക്ക് പിഴവ് സംഭവിച്ചു. കുട്ടിക്ക് ആശുപത്രി മതിയായ പരിചരണം ഉറപ്പ് നൽകിയില്ല. ആശുപത്രി അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. വിഷയത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര ചികിത്സാപിഴവ് ആണെന്നും കുട്ടിയുടെ ബന്ധുക്കൾ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. വയറുവേദനയെ തുടർന്നായിരുന്നു.ഇന്നലെ രാവിലെ എട്ട് മണിയോ‌‌ടെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച്ച മുൻപാണ് കുട്ടിയെ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാൽ അന്ന് കുട്ടിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടർ മരുന്ന് നൽകി വീട്ടിൽ വിടുകയായിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!