Trending

ആഡംബര കാറുകളുപയോ​ഗിച്ച് നടുറോഡിൽ പ്രകടനം :രണ്ട് വിദ്യാര്‍ഥികൾ അറസ്റ്റിൽ

ആഡംബര കാറുകളുപയോ​ഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ രണ്ട് വിദ്യാര്‍ഥികൾ അറസ്റ്റിൽ. തെലങ്കാന ഷംഷാബാദ് ഔട്ടർ റിംഗ് റോഡിലാണ് സംഭവം .രാജീവ്​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പോലീസിന്റേതാണ് നടപടി. ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. 25 വയസുകാരാണ് അറസ്റ്റിലായ യുവാക്കൾ.ബി.എം.ഡബ്ല്യൂ, ഫോർച്യൂണർ കാറുകളുപയോ​ഗിച്ചായിരുന്നു വിദ്യാര്‍ഥികൾ കാർ സ്റ്റണ്ട് നടത്തിയത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നീക്കംചെയ്തിരുന്നു. ഔട്ടർ റിം​ഗ് റോഡിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ കാറഭ്യാസത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. രാജേന്ദ്രന​ഗർ സ്വദേശി മൊഹമ്മദ് ഒബൈദുള്ള, മാലക്പേട്ട് സ്വദേശിയായ സൊഹൈർ സിദ്ദിഖി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവർ സ്റ്റണ്ട് ചെയ്യാനുപയോ​ഗിച്ച വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!