Trending

മലപ്പുറത്ത് ഏഴ് വയസുകാരന്റെ നേരെ പാഞ്ഞടുത്തത് തെരുവ് നായ്ക്കൾ

തെന്നലയിൽ തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അറയ്ക്കൽ സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ആഷിറാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അയൽവാസിയുടെ വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെയാണ് ഏഴ് തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിന്റെ മുൻവശത്തെത്തിയ കുട്ടിക്ക് നേരെ കാർ പോ‌ർച്ചിൽ നിന്ന നായ്ക്കൾ കുരച്ച് പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട കുട്ടി നിലവിളിച്ച് വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക് ഓടി. കുട്ടിയുടെ നിലവിളി കേട്ട സ്ത്രീകൾ പുറത്തിറങ്ങി ശബ്ദമുണ്ടാക്കിയതോടെയാണ് നായ്ക്കൾ തിരിഞ്ഞോടിയത്. കുട്ടി നന്നായി ഭയപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!