Trending

മക്കളെ അൺ എയ്ഡഡ് സ്കൂളിലാക്കിയ എയ്ഡഡ്-സർക്കാർ അധ്യാപകരെ കണ്ടെത്താൻ സർക്കാർ ഒരുങ്ങി

മക്കളെ അൺ എയ്ഡഡ് സ്കൂളിലാക്കിയ എയ്ഡഡ്-സർക്കാർ അധ്യാപകരെ കണ്ടെത്താൻ സർക്കാർ. പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇത്തരക്കാർ പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത കുറയ്ക്കുന്നെന്ന് വിലയിരുത്തലിന്റെ പശ്ചാതലത്തിലാണ് നടപടി.കഴിഞ്ഞ കാലങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലക്ക് കുതിപ്പുണ്ടായിട്ടും ഈ വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്ന ഘട്ടത്തിലാണ് സർകാരിന്റെ ഈ നീക്കം. മക്കളെ അൺ എയ്ഡഡ് സ്കൂളിലാക്കിയ എയ്ഡഡ്-സർക്കാർ അധ്യാപകരെ കണ്ടെത്തി പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം. ഇത്തരം അധ്യാപകർ പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത കുറയ്ക്കുന്നെന്ന് വിലയിരുത്തലിന്റെ പശ്ചാതലത്തിലാണ് നടപടി. അധ്യാപകനായിരുന്ന സ്ഥാപങ്ങളിൽ പോലും മക്കളെ ചേർക്കാത്ത സാഹചര്യം സാധാരണക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും സർക്കാർ ചോദിക്കുന്നു. അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. അധ്യാപകർ സ്വയം ചിന്തിക്കട്ടെ എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. നിലവിൽ 120 പേരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി.അതേസമയം, പോക്‌സോ, ലഹരി കേസുകളിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!