Trending

അമ്മയുടെ സഹായത്തോടെ കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും സുഹൃത്തും പിടിയിൽ

പത്തനംതിട്ടയിൽ അമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയമോനും കർണാടകത്തിലേക്ക് മുങ്ങി. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!