Trending

വന്യജീവി ആക്രമണത്തിൽ എന്ത് നടപടിയെടുത്തു : ദേശീയ മനുഷ്യാവകാശ കമ്മീഷൻ

വന്യമൃഗ വിഷയങ്ങൾ സംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്യജീവി ആക്രമണത്തിൽ എന്ത് നടപടിയാണ് നാളിതുവരെ എടുത്തതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആരാഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സെക്ടറിയോടും വയനാട് ജില്ല കളക്ടറോടും 8 ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ ഉത്തരവിൽ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് ആയിരത്തിലധികം മനുഷ്യജീവനുകൾ 10 വർഷത്തിനുള്ളിൽ കേരളത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ധനസഹായവും സുരക്ഷയും ഇതുവരെ കൃത്യമായി നടപ്പിലാക്കാൻ മാറി മാറി വരുന്ന സർക്കാരിനായിട്ടില്ല. ഈ വിഷയത്തിൽ വനപാലകാരും തികഞ്ഞ അലംഭാവമാണ് കാണിക്കന്നത്.ജീവനും സ്വത്തിനുമാണ് ആദ്യം സുരക്ഷ ഒരുക്കേണ്ടത് രണ്ടാമത് ആയിട്ടാണ് വന്യമൃഗങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!