
വയനാട് ഇരുളം ചേലക്കൊല്ലിയില്‍ കാട്ടാനയെ ചതുപ്പില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ചേലക്കൊല്ലിയിലാണ് ഇന്ന് രാവിലെ ആറരയോടെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിന്‍കാല്‍ പൂര്‍ണമായും ചതുപ്പില്‍ താഴ്ന്ന നിലയിലാണ്. ഇരുളം-മൂന്നാനക്കുഴി റോഡില്‍ നിന്ന് 20 മീറ്ററോളം മാറിയാണ് ജഡമുള്ളത്. സ്വകാര്യ എസ്റ്റേറ്റിനും ഞാളൂർ പറമ്പില്‍ സുബ്രഹ്‌മണ്യന്റെ വീടിനും ഇടയിലെ വനത്തിനുള്ളിലാണ് ജഢം കണ്ടെത്തിയ്. ഏറെക്കാലമായി പ്രദേശത്തുണ്ടായിരുന്ന ആനയാണിതെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

