Trending

കെ എസ് ആർ ടി സി ബസുകൾക്ക് കേടുപാടുണ്ടായ സംഭവം : സമഗ്രമായി അന്വേഷിക്കണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ

കെ എസ് ആർ ടി സിയിലെ ടി ഡി എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാടുണ്ടായ സംഭവത്തിൽ അന്വേഷണം. വിഷയത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ.സംഭവത്തെ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്നും കെ എസ് ആർ ടി സി ജീവനക്കാരാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതെങ്കിൽ അവരെ പിരിച്ചുവിടുമെന്നും മന്ത്രി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കൊട്ടാരക്കരയിലെ എട്ടോളം ബസുകളുടെ വയറിംഗ് നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.പണി മുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ട്. എന്നാൽ പണി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നതും മോശമാണ്. കെ എസ് ആർ ടി സിയെ രക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതിനിടയിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!