Trending

പെരിന്തൽമണ്ണയിൽ പുലി; സ്ഥിരീകരിച്ച് വനംവകുപ്പ്

മണ്ണാര്‍മലയില്‍ പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. കഴിഞ്ഞ രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തായി പുലിയെ കണ്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ തന്നെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ കൂട് സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!