
നിറഞ്ഞ സന്തോഷത്തോടെയാണ് സുജിത്ത് ഭക്തൻ കേരളം ലിറ്ററേഴ്സ് ഫെസ്റ്റിവൽ വേദിയിൽ നിൽക്കുന്നത്. ആദ്ദേഹത്തിന്റെ ആദ്യ പുസ്തകം ഐ.എൻ.ബി ഡയറീസ് കോഴിക്കോടിൻ്റെ മണ്ണിൽ പ്രകാശനം ചെയ്തു.2008 മുതൽ ബ്ലോഗ് എഴുതാൻ തുടങ്ങിയ സുജിത്ത് ഭക്തൻ പീന്നിട് ധാരാളം യാത്രകൾ ചെയ്തു. പല രാജ്യങ്ങളും സന്ദർശിച്ച അദ്ദേഹം മനസ്സിലാക്കി ഇനി ഇന്ത്യയെക്കുറിച്ച് അറിയണം. അങ്ങനെ രണ്ടുവർഷം മുമ്പ് ഇന്ത്യയെ അറിയാനും ഇന്ത്യയെ മനസ്സിലാക്കാനും രണ്ടുമാസത്തെ യാത്ര പ്ലാൻ ചെയ്തു. ഭാര്യ ശ്വേതയും ഒന്നരവയസ്സുക്കാരൻ ഋഷിയും സഹോദരനും ആ യാത്രയിൽ ഒപ്പം കൂടി. ആ യാത്ര എട്ടുമാസമെടുത്തു. ആ യാത്രയെ ആസ്പദമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഡി.സി ബുക്സാണ് പ്രസാദകർ. അദ്ദേഹത്തിൻ്റെ ഭാര്യ ശ്വേത പുസ്തകം ഏറ്റുവാങ്ങി.

