
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും സിപിഐഎം ഏരിയ സെക്രട്ടറിയും അടക്കം 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറി പി.ബി രതീഷാണ് ഒന്നാം പ്രതി. കൗണ്‍സിലര്‍ കല രാജുവിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാ രാജുവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു എന്ന് എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം നഗരസഭ ചെയര്‍പേഴ്‌സന്റെ കാറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

