Trending

അറബിക് മോണോ ആക്ടിൽ തിളങ്ങി മരീഹ കെ.എൻ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് നേടി മരീഹ കെ.എൻ
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഹെലൻ ആദംസ് കെല്ലറിനെക്കുറിച്ചും അവളുടെ അധ്യാപിക ആനി സള്ളിവൻ്റെ പോരാട്ടത്തിന്റെ കഥ ഹൃദയസ്പർശിയായി മരീഹ അവതരിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് സദസ് ആ അഭിനയത്തെ നെഞ്ചോട് ചേർത്തത്.
ആറാം ക്ലാസ് മുതൽ അറബിക് മോണോ ആക്ടിൽ മത്സരിക്കുന്നുണ്ട്. ജില്ലാ മത്സരങ്ങളിൽ എ.ഗ്രേഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. അധ്യാപകനായ അബ്ദുള്ള മാഷാണ് മരീഹിക്കുള്ള കഴിവ് കണ്ടെത്തിയത്. തുടർന്ന് അധ്യാപകരായ ഷമീന ,റഷീദ് എന്നിവരുടെ മികച്ച പരിശീലനവും മരിഹക്ക് തുണയായി. ഡബ്ല്യു.എം.ഒ.വി എച്ച്.എസ് സ്കൂൾ മുട്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.കമ്പളക്കാട് സ്വദേശി കുന്നത്ത് അബ്ദുൾ നാസർ നസിമോൾ ദമ്പതികളുടെ മകളാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!